യോഗ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1) അതി രാവിലെ പ്രാഥമിക ക്രിത്യങ്ങൾക്കു ശേഷം വെറും വയറ്റിൽ യോഗ ചെയ്യുകയാണുത്തമം.
2)കുറഞ്ഞ അളവിൽ വസ്ത്രം ധരിച്ച്, നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് കിഴക്കോട്ട് തിരിഞ്ഞു നിന്ന് ചെയ്യുന്നതാണുത്തമം. സൂര്യ പ്രകാശം നന്നായി ലഭിക്കുന്ന സ്തലമാണു ഏറ്റവും നല്ലത്.
3)നിർബന്ധമായും തറയിൽ ഷീറ്റ് വിരിച്ചിരിക്കണം.
4)യോഗകഴിഞ്ഞു ഒരു മണിക്കൂർ കഴിഞ്ഞു മാത്രമേ ഭക്ഷണം കഴിക്കാവൂ.
5) വാം അപ് വ്യായാമങ്ങൾ കൊണ്ട് ശരീരത്തിന്റെ സന്ധി ബന്ധങ്ങളെ ഒന്നിളക്കിയതിനു ശേഷം യോഗചെയ്താണു നല്ലത്. ഓരോ യോഗയും മൂന്നു മുതൽ അഞ്ചു തവണ ചെയ്താൽ മതിയാകും.
ശാരീരിക ആരോഗ്യത്തിനു മാത്രാമായും മാനസിക ആരോഗ്യത്തിനു മാത്രാമായും,ആത്മീയ ആരോഗ്യത്തിനു മാത്രാമായും ഇവയ്ക്കെല്ലാമായിട്ടും യോഗ പരിശീലിക്കാം. രോഗികൾക്ക് അവരുടെ ആാവശ്യങ്ങൾക്കനുസരിച്ചും പ്രത്യേക യോഗകൾ ചെയ്യാം.
സാവകാശം ആയാസപെടാതെ അവനവന്റെ പ്രായത്തിനും ശാരീരിക ശേഷിയനുസരിച്ചും ചെയ്യുക. ശരീരം ചൂടാകരുത്, വിയർക്കരുത്, ഇടയ്ക്കു ശവാസനം ചെയ്ത് വിശ്രമിച്ച് ചെയ്യുക
കുളിച്ചതിനു ശേഷം ചെയ്യുന്നതാണു ഉത്തമം.
സസ്യഭക്ഷണം കഴിക്കുകയാണു പൊതുവേ നല്ലത്. യോഗ ചെയ്യുമ്പോൾ മൽസ്യ മാംസാദികളോടുള്ള താത്പര്യം താനെ കുറഞ്ഞു കൊള്ളും.
എല്ലാ ലഹരികളും ഒഴിവാക്കുക.