മഴ തോരുമ്പോൾ
അങ്ങനെ ഏറെ കാലത്തിനു ശേഷം കേരളം വെള്ളത്തിൽ മുങ്ങി. 99 ലെ വള്ളപൊക്കം കാണാൻ ഭാഗ്യമുണ്ടായില്ല എന്നു സങ്കടപെട്ടിരിന്നവർക്ക് അതിന്റെ ചെറിയൊരു വേർഷൻ ഇപ്പോൾ അനുഭവിക്കാൻ സാധിച്ചു. 25% അധിക മഴ കിട്ടി ഇതുവരെ . കർക്കിടകം കിടക്കുന്നു ബാക്കി.
അന്നത്തെ കാലം പോലെയല്ല ഇപ്പോൾ ജനസഖ്യ് വളരെ കൂടി. അതുകൊണ്ടുതന്നെ മഴ കെടുതിയുടെ ഭീകരാന്തരീക്ഷം നാം അനുഭവിക്കാൻ പോകുന്നതേയുള്ളു. ആരോഗ്യ രംഗത്തുള്ളവർ ( അതോ അനാരോഗ്യ രംഗത്തുള്ളവരോ?) ചിന്തിക്കേണ്ട കാര്യങ്ങൽ പലതാണു.
തെക്കൻ ജില്ലകളിലെല്ലാം വെള്ളം മൂടിയ സ്ഥിതിക്ക് എല്ലാവരുടേയും സെപ്റ്റിക് ടാങ്കുകളും കുടിവെള്ള ശ്രോതസ്സുകളും ഒരേ നിലവാരത്തിലായിരിക്കും.
വെള്ളപൊക്കത്തിൽ ഏറ്റവും വലിയ ദുരിതം റ്റോയിലറ്റിൽ പോകാനാണു. എങ്ങൊട്ട് ഫ്ലഷ് ചെയ്യും. അങ്ങനെ കുറച്ചു ദിവസം കൊണ്ടു നാടും വീടും റോഡും എല്ലാം മനുഷ്യ വിസർജ്ജ്യം കൊണ്ടു മലിനപൂരിതമായിട്ടുണ്ടാവും. എല്ലാ ഓവുചാലുകളിലേയും അഴുക്കെല്ലാം ക്ലീൻ ആയിട്ടുണ്ടാവും.
മഴ തോരുമ്പോൾ
മഴതോരാൻ വേണ്ടി നാം കാത്തിരിക്കുകയാണു. വീണ്ടും കേരളം ഒരു രോഗകാലത്തേക്ക് മാറാൻ തിയറിറ്റിക്കലായി എല്ലാ സധ്യതയും ഉണ്ട്.
മനുഷ്യ വിസർജ്ജ്യ സംബർക്കം കൊണ്ടു വരാവുന്ന എല്ലാ ജലജന്യ രോഗങ്ങളും ഉടൻ വരുന്നു കാത്തിരിപ്പിൻ.
1) മഞ്ഞപ്പിത്തം: അതിൽ ഹെപ്പാറ്റൈറ്റിസ് എ എന്ന ഇനത്തിലുള്ള വൈറസ് ജന്യമായ മഞ്ഞപിത്തമാണു പടരാൻ സാധ്യത കൂടുതൽ. ശ്രദ്ധയോടെ ചികിൽസിച്ചില്ലങ്കിൽ വീണ്ടും രോഗം വരികയും എല്ലാവിരിലേക്കും രോഗം പകർത്തികൊണ്ടുമിരിക്കുന്ന ഒരു നിത്യ ഹരിതനായകനായി ജീവിക്കുകയും ചെയ്യും.
2) ടൈഫോയിഡ്- സാല്മനെല്ല കുടുമ്പത്തിൽ പെട്ട ബക്റ്റീരിയകളാണു രോഗകാരികൾ.രോഗിയുടെ അല്ലങ്കിൽ രോഗവാഹകരുടെ വിസർജ്ജ്യത്തിലൂടെ, വെള്ളത്തിലൂടെ ചുറ്റുപാടുമുള്ള പ്രതിരോധശേഷി കുറഞ്ഞവരെയെല്ലാം ബാധിക്കാം.
3) വയറിളക്ക രോഗങ്ങൾ( Acute diarhoeal diseases -ADD ) മലിന ജലത്തിലൂടെ ഇത് കുട്ടികളിലും വൃദ്ധരിലും പെട്ടെന്ന് ബാധിക്കുന്നു.
കുടിവെള്ളം മാത്രം ശ്രദ്ധിച്ചാൽ പോര
എലിപ്പനി: ഓവുചാലുകൾ എലിവർഗ്ഗങ്ങളുടെ കോളനികളാണല്ലോ. പാവങ്ങൾ ഭൂരിഭാഗവും ചത്തിട്ടുണ്ടാവും പ്രത്യേകിച്ച് പെരുച്ചാഴികൾ. ആ നാട്ടിലെ എലികൾക്ക് എലിപ്പനിയുണ്ടെങ്കിൽ അവയുടെ വിസർജ്ജ്യങ്ങളിലൂടെയും ശവങ്ങളിലൂടെയും ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ പടർത്തുന്ന എലിപ്പനി പടരാം. ശരീരത്തിലുണ്ടാകുന്ന മുറിവുകളിലൂടെയും മലിന ജലത്തിൽ കുളിക്കുന്നതും കുടിക്കുന്നതും രോഗകാരണമായേക്കാം.
നമ്മുടെ കൊതുകുകൾ:
പെരും മഴയത്ത് കൊതുകു മക്കൾ ചത്തുപോകുന്നതിനാൽ അവയുടെ എണ്ണം കുറഞ്ഞിട്ടുണ്ടാകും. മഴമാറുമ്പോൾ കഥ മാറുന്നു. ചുറ്റും മുട്ടയിടാൻ ഇഷ്ടം പോലെ വെള്ളം. മലിനജലം വേണ്ടവരായ ക്യൂലക്സ് ( മന്ത് പരത്തുന്നവൻ) അനോഫിലസ്( മലേറിയ പരത്തുന്നവൻ) എന്നിവർക്കു ബഹുത്ത് ഖുശി. ശുദ്ധജലത്തിൽ മുട്ടയിടുന്ന് ഈഡിസ്സിനാണേൽ (ചിക്കുൻ ഗുനിയ, ഡെങ്കി ഫയിം) അതിലും സുഖം, അവർ പെറ്റു പെരുകും നമുക്കാണേൽ ആരോഗ്യ ക്കുറവും. പനി കൊണ്ട്ജീവിക്കാൻ രക്ഷയില്ല എന്ന സ്ഥിതിവരും
ഇനി വെള്ളം മുഴുവങ്ങ് വറ്റിയെന്നു വിചാരിക്കുക.
അപ്പോളും പ്രശ്നമാണു. കായലിൽ നിന്നും പുഴയിൽ നിന്നും മലവെള്ളത്തിലൂടെ നാടുകാണാൻ വന്ന് തിരിച്ചുപോകാതിരുന്ന മീനുകളെല്ലാം ചാവൻ തുടങ്ങും. അവ കെട്ടികിടന്ന പ്രദേശവും നാറ്റിക്കും. റോഡിലും വീട്ടിലും അടിഞ്ഞുകിടന്ന ചെളികളെല്ലാം നല്ല നൈസ് പൊടിയായി പാറിപ്പറന്ന് നമ്മുടെ മൂക്കിലൂടെ അകത്തുകയറാൻ തുടങ്ങും അവയിൽ എന്തൊക്കെ യുണ്ടാവുമെന്ന് നാം മുകളിൽ പറഞ്ഞതാണല്ലോ.പലവിധ ശ്വാസകോശരോഗങ്ങൾ കൂടും..
എന്തു ചെയ്യും?
അഞ്ചുമിനിറ്റെങ്കിലും തിളപ്പിച്ച വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. ഹോട്ടലിൽ കാണുന്ന രീതിയിൽ ചൂടുവെള്ളവും തണുത്തവെള്ളവും മിക്സ് ചെയ്യുന്ന പരിപാടിവേണ്ട.
പച്ചവെള്ളത്തിൽ അടിക്കുന്ന ജ്യൂസുകൾ വേണ്ടന്നു വയ്ക്കുക. പച്ചവെള്ളത്തിലരയ്ക്കുന്ന ചമ്മന്തി പോലും വേണ്ടാന്നു വച്ചേക്കു. . സോഡയും, ഫ്രിഡ്ജിൽ വച്ച് പച്ചവെള്ളവും, ഐസും… എല്ലാത്തിലും ഒരു ശ്രദ്ധവേണം
മലിനജലത്തിൽ ഇറങ്ങുമ്പോൾ കാലുകളിൽ മുറിവുവർ ശ്രദ്ധിക്കുക.
അയൽ പക്കത്തുള്ള രോഗികൾക്ക് എന്തുരോഗമാണെന്നറിഞ്ഞ്, അവരിൽ നിന്നുരോഗം മറ്റുള്ളവരിലേക്ക് പടരാതെ നോക്ക്ക്കാൻ അയല്കൂട്ടങ്ങളും റെസിഡൻസ് അസോസിയേഷനുകളും ജാഗരൂകമായിരിക്കുക. ജലജന്യ രോഗങ്ങളും കൊതുകുജന്യ രോഗങ്ങളും അയല്പക്കകാർക്കാണല്ലോ ആദ്യം കിട്ടുക.
ഡങ്കി പ്പനി, മങ്കി പ്പനി, ചിക്കൻ ഗുനിയ, പക്ഷി പ്പനി,പന്നി പ്പനി, എലിപ്പനി, വവ്വാൽ പനി (?) എന്നിങ്ങനെ വിവിധ പേരിലുള്ള ഒരോ രോഗത്തിനേയും പേടിച്ച് വെവ്വേറെ വാക്സിനും പ്രധിരോധമരുന്നുകളും കഴിച്ച് പേടിച്ചു ജീവിക്കുകയല്ല സ്വന്തം ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധ ശേഷികൂട്ടുക എന്നതാണു ശാശ്വത പരിഹാരം. ഈ സമയം മനുഷ്യന്റെ ആരോഗ്യം കുറവാണെന്നും രോഗാണുക്കൾക്കും രോഗവാഹകർക്കും അനുകൂലമാണെന്നുമുള്ള യാദാർത്ഥ്യം തിരിച്ചറിഞ്ഞ് ജീവിക്കുക.