വിഷാദമൊരു രോഗമാവാം.
ജീവിതത്തിലൊരിക്കലെങ്കിലും വിഷാദശരമേല്ക്കാത്തവരുണ്ടാവില്ല. അവ ജീവിതത്തിൽ സാധാരണമാണു. അവയ്ക്കു ചികിൽസയൊന്നും വേണ്ടന്നു നമുക്കറിയാം. എന്നാൽ നമ്മളെ പെട്ടന്നൊന്നും വിട്ടുപിരിയാത്ത, നീരാളിയെപോലെ നമ്മെ അഗാധ ഗർത്തത്തിലേക്ക് വലിച്ചു കൊണ്ടുപോകുന്ന ശക്തമായ വിഷാദാവസ്ഥകളുണ്ട്.
ലോകത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന യു.ടൂബ് സ്റ്റാറുകളിൽ ഒരാളായ ലില്ലി സിംഗ് ഒരിക്കൽ പറഞ്ഞത് “ വിഷാദത്തിന്റെ ഏറ്റവും വലിയ പ്രശ്നമെന്നുള്ളത് ഉള്ളിലനുഭവപ്പെടുന്ന കടുത്ത ഏകന്തതയാണു. ഒരായിരം ആൾക്കാർ നമ്മുടെ മുറിയുലുണ്ടായിരുന്നാലും നമുക്ക് ഒറ്റപ്പെടൽ അനുഭവപ്പെടുന്ന അവസ്ഥയാണത്.”
ഇതുതന്നെയാണു എത്രയോ കാലം മുമ്പ് മലയാളത്തിന്റെ മുടിചൂടാമന്നനായ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർ ഒറ്റ വാക്കിൽ തന്റെ പുസ്തകത്തിന്റെ തലക്കെട്ടാക്കിയത് “ ആൾകൂട്ടത്തിൽ തനിയെ” . ഭീതിതമായ അവസ്ഥയാണത്. ആരും തന്നെ മനസ്സിലാകുന്നില്ല തിരിച്ചറിയുന്നില്ല. ആരോടും ഒന്നും പറഞ്ഞിട്ടും കാര്യമില്ല എന്ന തോന്നലിവരിൽ കൂടുതലായുണ്ടാകും. അതിനാൽ തന്നിലേക്ക് ഒതുങ്ങും ചിലരിൽ ആത്മഹത്യാ ചിന്ത ഉടലെടുക്കും.
ഇത് രോഗികളുടെ ഉറക്കത്തെയും ഭക്ഷണ ശീലത്തെയും ജോലിയേയുമെക്കെ ബാധിക്കാം.
പ്രധാന ലക്ഷണങ്ങൾ:
സ്ഥിരമായ വിഷാദ ഭാവം, നിരാശ, പ്രതീക്ഷകൾ ഇല്ലാതിരിക്കുക. മോശമായതെ തനിക്ക് ഭവിക്കു എന്നുറപ്പിക്കുക, താനെന്തോ മഹാപരാധം ചെയ്തു വെന്നുറച്ചു വിശ്വസിക്കുക. തിനിക്കിഷ്ടമായിരുന്ന ഒരു കാര്യത്തിലും താല്പ്പര്യമില്ലതിരിക്കുക. കഠിനമായ ക്ഷീണം, എന്നാൽ അസ്വസ്ഥതകൊണ്ടു സമാധാനമായിരിക്കുവാനുമാകുന്നില്ല. ശ്രദ്ധയും , ഏകാഗ്രഥയും ഓർമ്മയും കുറയുക. ഉറക്കത്തിന്റെ ക്രമം തെറ്റുക. ഭക്ഷണം ശരിയാകാത്തതുകൊണ്ടു ഭാരം കുറയുക, മരണ ചിന്തക്കൾ, ചിലർ ശ്രമിച്ചും നോക്കും, ശരീരമാകെ വേദന, വിസർജ്ജനത്തിലും ലൈഗികതയിലും തകരറുകൾ അങ്ങനെ ധാരാളം ലക്ഷണങ്ങൾ കാണാം. ഇതെല്ലാം ഒരാളിൽ കാണണമെന്നില്ല. ഇതിൽ ചിലതൊക്കെ നിങ്ങൾക്കുണ്ടെന്ന് കരുതി നിങ്ങൾ രോഗിയുമല്ല.
പാരമ്പര്യം, ജീവിത സാഹചര്യങ്ങൾ, അന്തരീക്ഷ മാറ്റം, മയക്കു മരുന്നുകൾ, ഹോർമോൺ വ്യതിയാനങ്ങൾ എന്നിങ്ങനെ പലകാരണങ്ങൾ കൊണ്ടും വിഷാദം നമ്മളെ ബാധിക്കാം.
ഡിപ്രഷൻ പല തരത്തിലുണ്ടു
1) പഴ്സിസ്റ്റന്റ് ഡിപ്രസീവ് ഡിസോഡർ ( തുടർ വിഷാദം)--ചെറിയ ഏറ്റ കുറച്ചിലോടെ രണ്ടുവർഷത്തിൽ കൂറ്റുതൽ നീണ്ടു നില്ക്കുന്ന വിഷാദമാണിത്.
2) പോസ്റ്റ് പാർട്ടം ഡിപ്രഷൻ ( പ്രസവാനന്തര വിഷാദം)
പ്രസവശേഷം മിക്ക സ്ത്രീകളിലും ചെറിയ വിഷാദം ഉണ്ടാകാം ഇത് രണ്ടാഴ്ച്ചയേ നീണ്ടു നില്ക്കൂ. ഇതിനെ ബേബി ബ്ളൂസ് , പോസ്റ്റ് പാർട്ടം ബ്ളൂസ് എന്നൊക്കെ പറയാറുണ്ട്. ഇതു വലിയ പ്രശ്നമൊന്നുമല്ല.. ശരീരത്തിലെ ഹോർമോണിന്റെ നിലയിൽ പ്രസവാനന്തരം പെട്ടെന്നുണ്ടാകുന്ന കുറവു കൊണ്ടും, കുഞ്ഞു ജനിച്ച ശേഷം ഉറക്കത്തിൽ വരുന്ന് വലിയ വ്യതിയാനം കൊണ്ടുമാണു. ഇതു മിക്കവാറും ചികിൽസയൊന്നുമില്ലാതെ തന്നെ മാറും.
എന്നാൽ ഇവിടെപറയുന്ന പോസ്റ്റ് പാർട്ടം ഡിപ്രഷൻ അത്ര നിസ്സാരകാരനല്ല
അമിതമായ ദു:ഖവും ഉല്കണ്ഠയും അവശതയും കൂടി വരും. സ്വന്തം കുഞ്ഞിനെ ബന്ധുക്കൾ എടുക്കുന്നതുപോലും തടയുന്നവരുണ്ടു. കുഞ്ഞു മരിച്ചുപോകുമെന്ന ഭീതിയും, കുഞ്ഞിനു തകരാറുണ്ടെന്ന തോന്നലുമൊക്കെ കലശലായിരിക്കും. മാസങ്ങൾ നീണ്ടു നില്ക്കുകയും ചെയ്യും.
3) സൈക്കോട്ടിക് ഡിപ്രഷൻ : ഇത് ഇത്തിരി ഭീകരനാണു. മിഥ്യാഭ്രമങ്ങളും മിഥ്യാദർശനങ്ങളുമൊക്കെ അനുഭവിക്കുന്ന സൈക്കോസിസിന്റെ കൂടെ ശക്തമ്മായ് വിഷാദവും കൂടെ കൂടും.
4) കാലാനുസരണ വിഷാദ രോഗം: മഞ്ഞു കാലത്തും കഠിന മഴക്കാലത്തും സൂര്യ പ്രകാശം കുറയുമ്പോൾ ഇത്തരക്കാരിൽ ഒരു തരം വിഷാദം കടന്നെത്തുന്നു. സമൂഹത്തിൽ നിന്നൊക്കെ അകന്ന് വീട്ടിൽ കിടന്നുറങ്ങുക അങ്ങനെ തടിയൊക്ക ഒന്നു കൂടും. വെയിലു തെളിയുന്ന കാലം വരുമ്പോൾ ഇതു നോർമലാവുകയും ചെയ്യും. വലിയ ചികിൽസയൊന്നും വേണ്ടങ്കിലും ഇങ്ങനെ ഒരു രോഗാവസ്ഥ തനിക്കുണ്ടെന്നു സ്വയവും ബന്ധുക്കളും മനസ്സിലാക്കി ചെയ്യേണ്ട ജോലികളൊക്കെ നേരത്തെ ചെയ്തു വച്ചാൽ മതി.
5) ബൈ പോളാർ ഡിസോർഡരിനോടൊപ്പമുള്ള വിഷാദം: ഇതൊരു ഭീകര വിഷാദം ആണു. ഇതിനു തൊട്ട് പിന്നാലെ അമിത സന്തോഷവും പ്രവർത്തനങ്ങളും കൂടുന്ന മാനിസികരോഗാവസ്ഥയും മാറി മാറി വരും. ശക്തമായ മരുന്നുകൾ ഇത്തരം ചികിൽസയിൽ വേണ്ടിവരും. ഈ രണ്ടവസ്ഥകളും മാറിമാറി വന്നു കൊണ്ടിരിക്കും
ചികിൽസ
വിഷാദ രോഗാവസ്ഥയ്ക്കു മരുന്നും മന:ശാസ്ത്ര ചികിൽസയും വേണ്ടിവരും. രോഗം വീണ്ടും വരുത്തുന്നതും തുടരാൻ പ്രേരിപ്പിക്കുന്നതുമായ സാഹചര്യങ്ങളെ കണ്ടെത്തി അവയെ ഒഴിവക്കുക എന്നതു പ്രധാനമാണു. അതിനു ചുറ്റുമുള്ളവരുടെ കൂടെ സഹായമാവശ്യമാണു.
ഹോമിയോപ്പതി ചികിൽസ ഈ രോഗാവസ്ഥയ്ക്ക് വളരെ ഫലപ്രദമാണു. മനുഷ്യന്റെ ചിന്തകൾക്കും വികാര വിചാരങ്ങൾക്കും സ്വപ്നങ്ങൾക്കും വ്യക്തിത്വമുണ്ട്. അവ ഓരോരുത്തരിലും വ്യത്യസ്ഥമാണു. ഇവയെയെല്ലാം പരിഗണിച്ച് മനുഷ്യന്റെ വ്യക്തിത്വത്തെ അനുസരിച്ചുള്ള ചികിൽസയാണു ഹോമിയോപ്പതി. അതുകൊണ്ടാണു ഹോമിയോപ്പതിയിൽ രോഗത്തിനല്ല രോഗിക്കാണു ചികിൽസ എന്നു പറയുന്നത്.
രോഗിക്കു പറയാനുള്ളത് കേട്ടിരിക്കാനുള്ള മന:സാന്നിദ്ധ്യമുള്ള ഡോക്ടറെയാണു രോഗിക്കാവശ്യ്ം. ആ പരിഗണന മിക്കപ്പോഴും നല്കാൻ സമാന്തരചികിൽസ ശാസ്ത്രത്തിലെ ഡോക്ടർമാർക്കാകുന്നുണ്ട്. വിഷാദ രോഗാവസ്ഥയിൽ നിന്നു മോചനം ലഭിക്കാനും അവ വീണ്ടും വരാതിരിക്കുവനോ, വിഷാദം വരുന്ന ഇടവേള കൂട്ടുവാനോ ഹോമിയോപ്പതി മരുന്നുകൾക്കാവും.
DR .MANOJ KUMAR T G