Search

FIRST AID IN HOMOEOPATHY --MALAYALAM

Dr MANOJ KUMAR T G

ഗാർഹിക അപകടങ്ങൾക്ക് ഹോമിയോപ്പതി.

ഹോമിയോപ്പതിയുടെ പിതാവായ ഡോ.ക്രിസ്റ്റിയൻ ഫ്രെഡറിക് സാമുവൽ ഹനിമാന്റെ 262 ആം ജന്മദിനമായ 2017 ഏപ്രിൽ 10 ലോക ഹോമിയോപ്പതി ദിനമായാണു ലോകമെങ്ങും ആചരിക്കുന്നത്.ആധുനിക വൈദ്യ ശാസ്ത്രത്തിൽ എം.ഡി. ബിരുദമുണ്ടായിരുന്ന ഡോ. സാമുവൽ ഹാനിമാൻ തന്റെ വൈദ്യശാസ്ത്രത്തിൽ അന്നുണ്ടായിരുന്ന പല പോരായ്മകളേയും, മരുന്നിനേയും രോഗത്തെയും തമ്മിൽ യോജിപ്പിക്കുന്ന രീതിയേ കുറിച്ചും അതൃപ്തനായിരുന്നു.14 ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്ന ആ മഹാൻ, രോഗികളെ വഞ്ചിക്കുന്ന ചികിൽസ രീതി ഉപേക്ഷിച്ച് വൈദ്യ ശാസ്ത്ര പുസ്തകങ്ങൾ വിവിധ ഭാഷകളിലേക്ക് പരിഭാഷചെയ്യുന്ന നിരുപദ്രവകരമായ ജോലിയിലേക്കു മാറി. അതിനിടെ ലഭിച്ച ഒരു ആശയമാണു 1796 ൽ ഹോമിയോപ്പതി തത്വം കണ്ടെത്തുന്നതിനു കാരണമായത്.

“സമം സമേന ശാന്തി” എന്ന പ്രകൃതി തത്വമനുസരിച്ച് മനുഷ്യരിൽ ഫലപ്രാപ്തി കണ്ടെത്തിയ മരുന്നുകളാണു ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്. ഏറ്റവും ചിലവു കുറഞ്ഞ, ഏറ്റവും ദൂഷ്യഫലങ്ങൾ കുറഞ്ഞ ചികിൽസാരീതിയായ ഹോമിയോപ്പതി, ഇന്നു മാറാവുന്ന ഏതുരോഗവും മാറ്റാവുന്ന രീതിയിലേക്കു വളർന്നിരിക്കുന്നു

 

പ്രഥമ ശുശ്രൂഷാ രംഗത്ത് സമാന്തര വൈദ്യ ശാഖകൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടില്ലയെന്നതു നിസ്തർക്കമായ വസ്തുതയാണു. പ്രഥമ ശുശ്രൂഷക്കുതകുന്ന നൂറു ശതമാനം ഫലപ്രദമായ മരുന്നുകൾ ഹോമിയോപ്പതിയിലുണ്ടെന്നു പലർക്കു മറിയില്ല.

      വിദഗ്ധ ചികിൽസ ലഭിക്കുന്നതിനു മുൻപ് വീട്ടിൽ വച്ച് ചെയ്യാവുന്ന ആദ്യ ചികിൽസയെ പ്രഥമ ശുശ്രൂഷയെന്ന് നിർവചിക്കാം.

പ്രഥമ ശുശ്രൂഷ ആവിശ്യമായ മൂന്ന് അവസ്ത്ഥകളും അവ്യ്ക്കുള്ള ഹോമിയോപ്പതി ചികിൽസയും മാത്രമിവിടെ പരാമർശിക്കാം.

മുറിവ്: കത്തികൊണ്ടായാലും മറ്റ് ക്ഷതങ്ങൾ കൊണ്ടായാലും ശരീരത്തിലുണ്ടാകുന്ന മുറിവിനു ‘’കലെൻഡുല’’ എന്ന മരുന്ന് അത്യുത്തമമാണു. ‘’കലെൻഡുല മദർ ടിങ്ങ്ചർ’’ മുറിവിൽ പുരട്ടുക, ചെറിയ നീറ്റലുണ്ടാകുമെങ്കിലും മുറിവ് പെട്ടന്ന് ഊണങ്ങും.ഈ മരുന്ന് കൊണ്ട് ബാൻഡേജ് കെട്ടുക, രണ്ടു ദിവസത്തേക്ക് മുറിവഴിക്കാതെ തന്നെ പഞ്ഞിയും മുറിവും നനയുന്ന രീതിയിൽ മൂന്നു നേരം മരുന്നു പ്രയോഗിക്കുക. വളരെ പെട്ടന്ന് മുറിവുണങ്ങുന്നതു കാണാം. പൊടിയും മാലിന്യവും പുരളാത്ത സാഹചര്യമാണെങ്കിൽ മുറിവ് തുറന്നിടുകയാണു ഉണങ്ങാൻ എളുപ്പം.മുറിവിലുണ്ടാകുന്ന പൊറ്റകൾ പൊളിച്ചു കളയാതെയാണു മരുന്നു പുരട്ടേണ്ടത്.[ഈ മരുന്നു പതിനഞ്ച് തുള്ളി ചൂട് വെള്ളത്തിൽ ചേർത്തു കുളിക്കുന്നത് ചൂടുകുരു ശമിക്കാനുത്തമമാണു.]

 

ചതവ്:

കുട്ടികളുള്ള വീട്ടിൽ വീഴ്ച്ചയും ചതവും സാധാരണമാണല്ലോ?

‘’ആർണിക്ക മദർ ടിഗ്ച്ചർ’’ ഉടനെ തന്നെ ചതവു പറ്റിയ ഭാഗത്ത് അമർത്തി തിരുമ്മുക. ആവശ്യമെങ്കിൽ ദിവസവും മൂന്നു നേരം പുരട്ടുക. കൂടെ ‘’ആർണിക്ക 30 ‘’നാലു ഗുളികവീതം , വേദനയുടെ തീവ്രതയനുസരിച്ച് അരമണിക്കൂറിടവിട്ടോ മൂന്നു നേരമോ കഴിക്കാവുന്നതാണു.

ഏതു ശരീര ഭാഗത്തെ ക്ഷതങ്ങളും രക്തം കല്ലിച്ചു ഇരുണ്ട നിറമായതും പഴകിയ ക്ഷതങ്ങളും ക്ഷതജന്യമായ നാനാവിധ രോഗാവസ്ഥക്ളും ശമിപ്പിക്കാൻ അത്ഭുത ശേഷിയുണ്ട് ഈ മരുന്നിനു.’തലചോറിലെ രക്തസ്രാവത്തിനും ആന്തരാവയവങ്ങളിലെ രക്തസ്രാവത്തിനും അതുകൊണ്ടുണ്ടാകുന്ന വൈഷ്യമ്മ്യതകൾക്കും ഇത് ഉപകരിക്കുമെന്നറിയുക.

ചതവുകൾ സാധാരണമായ ചില ജോലികൾ ഉണ്ട്.’അവിടങ്ങളിൽ ഈ മരുന്നു സൂക്ഷിക്കുന്നത് വളരെ യധികം ഉപകരിക്കും.

പോള്ളൽ:

അടുക്കള ജോലിക്കിടയിലെ നിത്യ സംഭവമാണല്ലോ ചെറു പൊള്ളലുകൾ, പൊള്ളൽ സംഭവിച്ച ഉടനെ ‘’കാന്തരിസ് മദർ ടിങ്ങ്ചർ’’ പുരട്ടിയാൽ കുമിളയുണ്ടാകില്ല നീറ്റലും കുറയും.കുമുളയുണ്ടായ ശേഷമാണു പുരട്ടുന്നതെങ്കിൽ അനന്തര പ്രശ്നങ്ങൾ ഒഴിവായി കിട്ടും, കൂടെ ‘’കാന്താരിസ് 30’’ നാലു ഗുളിക വീതം പൊള്ളലിന്റെ തീവ്രാവസ്ഥയനുസരിച്ച് അരമണിക്കൂർ ഇടവിട്ടോ മൂന്നു നേരമോ കഴിക്കാം.

 

മേല്പ്പറഞ്ഞ മൂന്നു മരുന്നുകളും മദർ ടിങ്ങ്ച്ചർ, ഓയിൽ, ഓയിൻ മെന്റ് രൂപത്തിലെല്ലാ ഹോമിയോ ഫാർമസികളിലും ലഭ്യമാണു. ഇവയിലേതും ബാഹ്യലേപനമായി ഉപയോഗിക്കാം. ഇവ മൂന്നും അതാതിന്റെ ഉപയോഗത്തിനു നൂറു ശതമാനം ഉപകരിക്കുമെന്നതു കൊണ്ടാണു മരുന്നിന്റെ പേരുകൾ തന്നെ പരാമർശിച്ചിരിക്കുന്നത്.

മേല്പ്പറഞ്ഞ മരുന്നുകളും അവയുടെ കൂടെ പഞ്ഞി, കത്രിക, പ്ലാസ്റ്റർ, മുറിവുകെട്ടുന്ന തുണി, ബ്ളേഡ്, സോപ്പ് എന്നിവയെല്ലാം ഒരു ചെറിയ പെട്ടിയിലാക്കി സൂക്ഷിച്ചാൽ ഒന്നാന്തരം ഹോമിയോപ്പതിക് ഫസ്റ്റ് ഐഡ് കിറ്റ് ആയി. ഏകദേശം മുന്നൂറു രൂപയോളം ചിലവു വരും.എങ്കിലും ആയിരക്കണക്കിനു രൂപയും, വേദനയും ഒഴിവാക്കാൻ ഇതു ധാരാളം.

 

 

ഡോ: റ്റി.ജി മനോജ് കുമാർ

Gallery Images

Previous picture Next picture Close gallery

Send Your Message


or

By signing up, I agree to terms