Search

JAUNDICE -HOMEOPATHY CAN HELP YOU. malayalam.

മഞ്ഞപ്പിത്തം ശ്രദ്ധിക്കണം

 

 

കുടി വെള്ളലഭ്യത കുറഞ്ഞുവരുന്ന വേനൽ കാലത്ത് അതു മലിനമാകുന്നതു മൂലമുണ്ടാകുന്ന രോഗങ്ങളിൽ പ്രധാനിയാണു മഞ്ഞപ്പിത്തം.

പല രോഗാവസ്ഥകൾ കൊണ്ടും മഞ്ഞപ്പിത്തം ബാധിക്കാം. എലിപ്പനി പോലുള്ളവയിൽ ബാക്റ്റീരിയയാണു രോഗാണു. എന്നാൽ ഇപ്പോൾ ജലത്തിലൂടെവ്  വ്യാപിച്ചു കൊണ്ടിരിക്കുന്ന മഞ്ഞപ്പിത്തം വൈറസ് മൂലമുണ്ടാകുന്ന ഹെപ്പാറ്റൈറ്റിസ് എ വിഭാഗത്തിലുള്ളതാണു. വൈറസ് മൂലമുണ്ടാകുന്ന ഹെപ്പാറ്റൈറ്റിസ് ബി,സി എന്നിവ ശരീര സ്രവങ്ങളിലൂടെയാണു പകരുന്നത് എന്നോർക്കുക. കൂടാതെ പിത്താശയ കല്ലുകൾ, കരൾ രോഗങ്ങൾ, ക്യാൻസറുകൾ, രക്തകോശ തകരാറുകൾ,പരാദങ്ങൾ എന്നിവകൊണ്ടും മഞ്ഞപ്പിത്തം വരാം എന്നതിനാൽ കാരണമറിഞ്ഞുള്ള ചികിൽസയ്ക്ക് പ്രാധാന്യ മുണ്ട്, എല്ലാ മഞ്ഞപ്പിത്തത്തിനും ഒറ്റമൂലി പോരെന്നർത്ഥം.

എന്താണു മഞ്ഞപ്പിത്തം

രോഗോല്പ്പത്തിയനുസരിച്ച് മഞ്ഞപ്പിത്തത്തെ പ്രി ഹെപ്പാറ്റിക്, ഹെപ്പാറ്റിക്, പോസ്റ്റ് ഹെപ്പാറ്റിക് എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുനു..കരൾ ഉല്പ്പാദിപ്പിക്കുന്ന പിത്തരസത്തിന്റെ അളവ് വിവിധ കാരണങ്ങളാൽ കൂടുകയോ അവയുടെ സഞ്ചാരപാഥയിൽ തടസ്സമുണ്ടാകുകയോ ചെയ്യുമ്പോൾ പിത്തരസത്തിലെ ബിലിറൂബിൻ എന്ന മഞ്ഞ  വർണ്ണവസ്തു രക്ത്തത്തിൽ കൂടുകയും കണ്ണിന്റെ വെള്ളഭാഗത്തിനും, മൂത്രത്തിനുമൊക്കെ മഞ്ഞനിറം കാണുന്നു. 

മേൽ പറഞ്ഞ ലക്ഷണങ്ങൾ കൂടാതെ  പനി, ഓക്കാനം, ചൊറിച്ചിൽ എന്നിവയും വരാം. പിത്തരസവാഹിനിക്കു തടസ്സം വന്നിട്ടുണ്ടാകുന്ന മഞ്ഞപിത്ത രോഗിയുടെ മലത്തിനു മഞ്ഞനിറം കുറഞ്ഞു വിളറിയ വെള്ളനിറമായിരിക്കും.

എങ്ങനെ മഞ്ഞപ്പിത്തം തിരിച്ചറിയാം.

 

പുറമേ കാണുന്ന  ലക്ഷണങ്ങളോടൊപ്പം രക്ത പരിശോധനയും കൂടി ചെയ്തുറപ്പാക്കണം. രക്തത്തിലെ ബിലിറൂബിന്റെ അളവ് സാധാരണ ഗതിയിൽ 1 മില്ലിഗ്രാം ആയിരിക്കും, അത് 1.2 ഇൽ കൂടിയാൽ മഞ്ഞപ്പിത്തമായി. അത് 2 ഇൽ കൂടിയാൽ മാത്രമേ കണ്ണിനു മഞ്ഞനിറം വരുകയുള്ളു. അതിനാൽ  പകർച്ച വ്യാഥി സ്ഥലങ്ങളിൽ കണ്ണിൽ മഞ്ഞനിറം വരാൻ വേണ്ടി കാത്തിരിക്കണ്ട.

മൂത്രത്തിൽ മഞ്ഞനിറം തോന്നിയാൽ ബൈൽ സാൾട്, ബൈൽ പിഗ്മെന്റ് എന്നിവയും കാണാം.

പൊതുജനങ്ങൾ രോഗമറിയാൻ ഡോക്ടറിന്റെ  കുറിപ്പൊന്നുമില്ലാതെ സ്വയം രോഗനിർണ്ണയം നടത്തുന്ന അവസ്ഥയിലാണു  സാക്ഷരകേരളത്തിലെ ആരോഗ്യ ബോധം, അതു സഹിക്കാം, എന്നാൽ ചികിൽസയും കൂടി ഇന്റെർനെറ്റ് നോക്കി നടത്തുമ്പോഴാണു പ്രശ്നമാകുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഞ്ഞപ്പിത്തം കരൾ രോഗമായതിനാൽ കരളിനു വിശ്രമം കൊടുക്കണം. മദ്യപാനം, ഉറക്കമൊഴിയുക,കൂൺ പോലുള്ള ചില ഭക്ഷണങ്ങൾ, അമിത എണ്ണ, കൊഴുപ്പുകൾ, ചില ഇങ്ക്ളീഷ് മരുന്നുകൾ എന്നിവ പ്രശ്നങ്ങൾ വഷളാക്കാം.

ഹെപ്പാറ്റൈറ്റിസ് എ.വലിയ ചികിൽസയൊന്നുമില്ലാതെ ശമിക്കാമെങ്കിലും വീണ്ടും വരാനുള്ള സാധ്യതയുണ്ട്. അതിനാൽ രോഗകാരണമായ സാഹചര്യ്ങ്ങളേയും മലിനജല ഉറവിടത്തെയും കണ്ടെത്തുവാൻ ശ്രമിക്കേണ്ടതുണ്ട്. രോഗിയുടെ വിസർജ്ജ്യം കുടിവെള്ളവുമായി സമ്പർക്കം വരുന്നതാണു പല്യിടത്തും പ്രശ്നമായി കാണാറുത്.

രോഗമില്ലാത്ത രോഗികൾ

ക്രിഗ്ളർ നജ്ജാർ സിൻഡ്രം, ഗില്ബർട്സ് സിൻഡ്രം എന്നീ രോഗമുള്ളവരിൽ രക്ത്ത്തിലെ ബിലിറൂബുന്റെ അളവ് ജന്മനാതന്നെ കൂടിയിരിക്കും. ഇതിനു ചികിൽസിക്കേണ്ട ആവശ്യമില്ല.

നവജാത ശിശുക്കളിലെ മഞ്ഞപ്പിത്തം

 

ഇതും പകരുന്ന രോഗമല്ല. ഇത് ജനിച്ച് രണ്ടുനാൾ മുതൽ രണ്ടാഴ്ച്ചവരെ നീണ്ടു നില്ക്കാം.ഇതു സാധാരണമായുള്ള ഒരു സമ്പ്വമാണു.വളരെ വിരളമായി കോമ്പ്പ്ലിക്കേഷൻ വരാമെന്നതിനാൽ അപ്പേരും പറഞ്ഞ് ധാരാളം കുഞ്ഞുങ്ങളെ അമ്മമാരിൽ നിന്നകറ്റി എൻ സി യു കളിൽ പൂട്ടിയിടാറുണ്ട്  ചില കച്ചവട ആതുരാലയങ്ങൾ.

കുഞ്ഞിന്റെ കരൾ ശരിയായി പ്രവർത്തിച്ചു തുടങ്ങിയെന്നും അതു തന്റെ ശരീരത്തിലുള്ള അമ്മയുടെ ചുവന്ന രക്താണുക്കളെ വിഘടിപ്പിക്കുന്നതിന്റെ അഥവാ സ്വയം നിൽനില്ക്കാൻ ശ്രമിക്കുന്നതിന്റെ തെളിവാണു ഈ മഞ്ഞനിറം.ബിലിലൈറ്റ് എന്ന ആശുപത്രി  പ്രകാശ ചികിൽസ കൊണ്ടും, പച്ച വാഴയില കുണ്ടു മറച്ചുപിടിച്ച് വെയിലു കൊള്ളിക്കുന്ന നാടൻ തന്ത്രം  കൊണ്ടും ഇതു മാറിക്കുള്ളും.

 

ഹോമിയോപ്പതി ചികിൽസ മഞ്ഞപ്പിത്തത്തിനു

 

വിവിധ കാരണങ്ങൾ കൊണ്ടുണ്ടാകുന്ന മഞ്ഞപ്പിത്തത്തിനു ഹോമിയോപ്പതിയിൽ ഫലപ്രധമായ ചില്കിൽസ ലഭ്യമാണു.ഹെപ്പാറ്റൈറ്റിസ് ബി പോലുലെ പ്രശനക്കാരായ മഞ്ഞ്പ്പിത്തതെ വരെ ഹോമിയ്പ്പതി ചികിൽസ കൊണ്ട് ശമിപ്പിക്കാനും രക്തത്തിലെ രോഗാണു  സാന്നിദ്ധ്യം മാറ്റാനും സാധിക്കാറുണ്ടു.

 

 

Gallery Images

Previous picture Next picture Close gallery

Send Your Message


or

By signing up, I agree to terms