Search

LOW BLOOD PRESSURE

പ്രഷറു കുറയുന്നതത്ര നിസ്സാരമാക്കണ്ട.

 

രക്തസമ്മർദ്ദം കൂടുതലുള്ള രോഗികൾക്കു കിട്ടുന്ന താരപരിവേഷമൊന്നും രക്ത സമ്മർദ്ദം കുറഞ്ഞ രോഗികൾക്കു കിട്ടാറില്ല. അതുസാരമില്ല രണ്ടു ഗ്ലാസ്സ് കഞ്ഞിവെള്ളം ഉപ്പിട്ട് കുടിച്ചാൽ മതിയെന്നാണു ഡോക്ടർമാർ വരെ പറയാറുള്ളത്.അതൊരുകണക്കിനു ശരിയാണു. കഞ്ഞിയിൽ ഉപ്പിത്തിരി കുറഞ്ഞാൽ നമുക്ക് ഉപ്പുചേർക്കാൻ പിന്നീടായാലും പറ്റും എന്നാൽ ഉപ്പ്  കൂടിപ്പോയാൽ വേറെ വഴിയില്ല കഞ്ഞിതന്നെ കളയേണ്ടിവരും.

എന്നാൽ സ്തിരമായി  കഞ്ഞിയിൽ ഉപ്പു കുറയുകയും കൂടുകയുമൊക്ക ചെയ്യുന്നത് അടുക്കളക്കാരിയുടെ തകരാറല്ലേ.  അതുപരിഹരിക്കേണ്ടേ. ഇവിടെയും ഉത്തരം അതുതന്നെ. രക്തസമ്മർദ്ദം കൂടുന്നതും കുറയുന്നതും ഒരേനാണയത്തിന്റെ ഇരുപുറങ്ങളാവാം. ഒന്നു ശ്രദ്ധിക്കാം.

രക്ത സമ്മർദ്ദമെനാൽ ഹൃദയം ചുരുങ്ങുകയും വികസിക്കുകയും ചെയ്ത്‌ രക്തം പമ്പ്‌ ചെയ്യുമ്പോൾ രക്തകുഴലിന്റെ ഭിത്തിയിൽ അനുഭവപ്പെടുന്ന മർദ്ദ്മെന്നാണർത്തം.

ഹൃദയം ചുരുങ്ങുമ്പോൾ (systolic) രക്തസമ്മർദ്ദം 120 മില്ലീമീറ്റർ ഓഫ്‌ മെർക്കുറിയും ഹൃദയം വികസിക്കുമ്പോൾ 80   മില്ലീമീറ്റർ ഓഫ്‌ മെർക്കുറിയും  കാണുന്നു.

സ്ഫിഗ്മൊമാനോമീറ്റർ എന്നാണു രക്ത സമ്മർദ്ധം നോക്കുന്ന ഉപകരണത്തിനു പറയുന്ന പേരു.

90/60 ലും താഴെ വർമ്പോളാണു ഹൈപ്പോടെൻഷൻ എന്ന അവസ്ഥയായി കണക്കാകാറുള്ളു.

അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നത് ഹൈപ്പോടെൻഷൻ കൊണ്ട് നിങ്ങൾക്ക് രോഗലക്ഷണമൊന്നും തോന്നുന്നില്ലങ്കിൽ അതിനെ കാര്യമാക്കണ്ട. നിങ്ങളുടെ ശരീരം ആ പ്രഷറിൽ തൃപ്തനാണെന്നാണു.( പ്രഷർ കൂടിയാലും ചിലരിൽ ഒരു ലക്ഷണവും ഉണ്ടാകാറില്ലല്ലോ എന്നു ചോദിക്കരുത് അതിനു ഉത്തരം അസോസിയേഷൻ പറഞ്ഞട്ടില്ല).

 

രോഗലക്ഷണങ്ങൾ തലകറക്കം, വീ​‍ാഴാൻ പോകുന്നപോലെ തോന്നൽ,എന്നിവയാകാം.

നില്ക്കുമ്പോഴും കിടന്നിട്ടും ഇരുന്നിട്ടും എഴുനേല്ക്കുമ്പോഴും തലച്ചോറിലേക്ക് രക്തമൊഴുകുന്നത് കുറയുന്നതാണു പ്രശ്നത്തിനെല്ലാം കാരണം. കിടന്നാൽ തലയിലേക്ക് രക്തം ഒഴുകിയെത്തുകയും നാം പൂർവ്വാവ്സ്ഥയിൽ എത്തുകയും ചെയ്യും.

 

തല്ച്ചോറിലേക്കുള്ള രക്തമൊഴുക്ക്‌ കുറയുന്നതിനാലാണീ ലക്ഷണങ്ങൾ ഉണ്ടാകുന്നത്‌ എന്നു പറഞ്ഞല്ലോ അതിനുകാരണങ്ങൾ പലതാവാം. രക്തത്തിന്റെ അളവു കുരഞ്ഞതാകാം, ശരീരത്തിൽ നിന്നു രക്തശ്രാവമുണ്ടായാലും രക്തം പുറത്തുപോകുന്ന രോഗങ്ങൾ ഉണ്ടായാലും ഇങ്ങനെ വരാം. പല വൈറസ് രോഗങ്ങളുടെയും കോമ്പ്ളിക്കേഷനായി പ്രഷറുകുറഞ്ഞു അപകടം വരാറുണ്ടക്ല്ലോ.

വെള്ളം കുടിക്കുന്നത് വളരെ കുറഞ്ഞാലും ശരീരത്തിൽ നിന്നു ജലാംശം കൂടുതൽ നഷ്ടപ്പെട്ടാലും പ്രഷറു കുറയാം, ചില തരം അലർജികൾ,

ചില മരുന്നുകളും ഹൃദയതകരാറുകൾ കൊണ്ട് പമ്പ് ചെയ്യാനുള്ള ശേഷികുറയുന്നതും ഇതിനു കാരണമാകാം.

. പ്രഷറു കുറഞ്ഞാൽ തലയിലേക്കുമാത്രമല്ല ശരീരത്തിന്റെ വിവിധ അവയവങ്ങളീലേക്കും രക്തമൊഴുക്കു കുറയും അത് ഹ്രദയത്തിന്റെ പ്രവർത്തന്ത്തെയും വൃക്കയുടേയുമൊക്കെ തകരാറുകൾക്ക് കാരണമാകാം.ഷോക്ക് എന്ന ഗുരുതരാവസ്ഥയും പ്രതീക്ഷിക്കാം.

ഭക്ഷണ ശേഷം ചിലരിൽ തലകറക്കം കൂടാം.ശരീരത്തിലെ  രക്തത്തിന്റെ വലിയൊരു ഭാഗം കുടലിലേക്കു ഒഴുകുന്നതു കൊണ്ടാണീതുണ്ടകുന്നത്.പ്രമേഹ രോഗികളിലും  പാർകിൻസൊൻ രോഗമുള്ളവരിലും ഇങ്ങനെ കാണാറുണ്ട്.

 

ചിലർക്ക് ബാതുറൂമിൽ വച്ച് പ്രഷർ കുറഞ്ഞ്  തല്കറക്കം വരാം അമിത മർദ്ദ്മുപയോഗിച്ച് മലമൂത്ര വിസർജ്ജന്മ് ചെയ്യുമ്പോൾ വാഗസ് നെർവ് ഉത്തേജിപ്പിക്കപെടുന്നതാണു ഇതിനു കാരണം. സമാനാവസ്ത് ചുമയ്ക്കുമ്പോഴും ഭക്ഷണം വിഴുങ്ങുമ്പോളും വരാം. ബാതുറൂമിൽ നിന്ന് എഴുന്നേല്ക്കുമ്പോഴും തലയിലേക്കു രക്തയോട്ടം കുരഞ്ഞ്  വീഴാനുള്ള സാധ്യത യുണ്ട്

പരിഹാരം

ഉപ്പ് കൂടതലുപയോഗിക്കുക എന്നത് ഒരു താല്കാലിക പരിഹാരമാണു.  

(മനുഷ്യൻ കരയിൽ ജീവിക്കാൻ വിധിക്കപ്പെട്ടവനാണു . കരയിലെ ഒരു സസ്യജാലങ്ങളുടെ പഴത്തിനും ഇലയ്ക്കും തണ്ടിനും ഉപ്പുരസം ഇല്ല. കരയിലെ ജീവജാലങ്ങൾക്ക് കടലിലെ ഉപ്പ് വേണമായിരുന്നെങ്കിൽ അവയ്കേതിനെങ്കിലും ഉപ്പുരസം വരുമായിരുന്നില്ലേ? പടച്ചോൻ അക്കര്യം മറന്നതാവുമോ? അതിനാൽ ഉപ്പ് എന്നത് കടലുപ്പ് വേണമെന്നില്ല സോഡിയവും ക്ളോറിനും കിട്ടിയാൽ മതി സോഡിയം ക്ളോറൈഡ് എന്ന് ഉപ്പ് വേണമെന്നില്ല എന്നൊരു മതവും ഉണ്ട്.)

ധാരാളം വെള്ളം കുടിക്കുക,

മദ്യം ഒഴിവാക്കുക, മദ്യം ശരീരത്തിൽ നിന്നു പുറത്തുകളയാൻ ധാരാളം വെള്ളം വേണ്ടിവരുന്നു ,രക്തകുഴലും അഴഞ്ഞു ലൂസായി പോകാം, അതും അസാധാരണമായ പൊസിഷനിൽ കിടന്നുറങ്ങിപോയാൽ തലയിലേക്ക് രക്തമെത്തുന്നത് കുറഞ്ഞ് ആൾ ആരുമറിയാതെ തട്ടിപോവാനും സാധ്യതയുണ്ട്.

പച്ചകറികളും പഴങ്ങളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക.

 

മുറുക്കമുള്ള സ്റ്റോക്കിങ്ങ്സ് ധരിക്കുക. അപ്പോൽ കാലിലേക്കുള്ള രക്ത് അ ഓട്ടം കുറയുകയും അതു തലയിലേക്കു കിട്ടുകയും ചെയ്യാം.

ഹോമിയോപ്പതി മരുന്നുകൾ കഴിക്കാം. അവ പ്രഷറു കൂട്ടുകയല്ല ചെയ്യുക പ്രഷർ നോർമലാകുകയാണു ചെയ്യുക. പ്രഷർ നിയന്ത്രണ സംവിധാനത്തിനു വന്ന തകാരാറു പരിഹരിച്ചാൽ മതി ശരീരം ബാക്കി കാര്യം തനിയെ ചെയ്തോളും ആവശ്യം വരുമ്പോൾ പ്രഷർ കൂട്ടുകയും കുറയ്ക്കുകയുമൊക്കെ ചെയ്തോളും  (ഇന്നത്തെ ലോകത്ത് ലേശം പ്രഷർ അനുഭവിക്കാതെ ആർക്കു ജീവിക്കാനകും?)

 മരുന്നിന്റെയും ഡോക്ടറിന്റെയുമൊന്നും ഇടപെടലുകളിൽ തുടരേണ്ടതല്ല ജീവിതം.

ആരോഗ്യത്തിന്റെ ഒരു നിർവചനം തന്നെ “ അവനവന്റെ ശരീരത്തെ കുറിച്ചും മനസ്സിനെ  കുറിച്ചു മാത്രം ചിന്തിച്ചിരിക്കുന്ന അവസ്ഥയിൽ നിന്നുള്ളമോചനം” എന്നാണു.

 

Gallery Images

Previous picture Next picture Close gallery

Send Your Message


or

By signing up, I agree to terms