Search

MENIER'S DISEASE -A TYPE OF VERTIGO [malayalam]

മിനിയേഴ്സ് ഡിസീസ് ഒരു തരം തലകറക്കമാണു.

“VERTIGO IS THE CONFLICT BETWEEN THE FEAR OF FALLING AND THE DESIRE TO FALL” SALMAN RUSHDIE

വീഴുന്നതിലുള്ള പേടിയ്ക്കും വീഴാനുള്ള ആഗ്രഹത്തിനും ഇടയിലുള്ള സങ്കർഷാവസ്ഥയാണു തലകറക്കമെന്ന് വിഖ്യാത എഴുത്തുകാരനായ സല്മാൻ റുഷ്ദി

വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു തരം തലകറക്കമാണു മിനിയേർസ് ഡിസീസ് എന്നറിയപ്പെടുന്ന , ചെവിയുടെ ബാലൻസ് തകരാറുകൊണ്ടുണ്ടാകുന്ന തലകറക്കം. ചെവിയിൽ മണിമുഴങ്ങുന്ന പോലുള്ള ശബ്ദവും,  ചെവിക്കായമില്ലതെ തന്നെ ചെവി നിറഞ്ഞിരിക്കുന്ന പോലുള്ള തോന്നലും ഇടയ്ക്കിടെ കേൾവിക്കുറവും ഒക്കെയാണു മറ്റ് പ്രധാന ലക്ഷണങ്ങൾ. ബോധക്കേടൊന്നുമില്ലാതെ ചിലർ പിന്നിൽ നിന്നാരോ തള്ളിയിട്ടതുപോലെ പെട്ടെന്നു വീഴുന്നു.

രോഗം ചികിൽസിക്കാതിരുന്നാൽ  ഭാവിയിൽ കേൾവി പൂർണ്ണമായും നഷ്ടപ്പെടാം. രോഗലക്ഷണങ്ങൾ പിന്നെ സ്ഥിരമായെന്നും വരാം.

 

സാധാരണഗതിയിൽ ഇത് ഒരു ചെവിയെ മാത്രമാണു ബാധിക്കുന്നത്. ഏതു പ്രായക്കാരെയും ബാധിക്കാറുണ്ടെങ്കിലും ഇരുപതു മുതൽ അമ്പതു വയസ്സുകാരെയാണു സാധാരണ ബാധിക്കുന്നതു.

ചെവിക്കുള്ളിലെ അർദ്ധ വൃത്താകാര കുഴലിലെ എൻഡോ ലിംഫ് എന്ന ദ്രാവകത്തിന്റെ അളവിലുള്ള വ്യതിയാനമാണു സാധാരണ മായി പറയപ്പെടുന്ന കാരണം.

 എന്നാൽ ഇക്കാര്യത്തിൽ ചില ശാസ്തൃജ്ഞൻ മാർ വിശ്വസിക്കുന്നില്ല. ചെവിക്കുള്ളിലെ രക്ത കുഴലുകൾ മൈഗ്രൈനിലെ പോലെ കോച്ചി ചുരിങ്ങുന്നതാണു മിനിയേർസ് രോഗം ഉണ്ടാക്കുന്നതെന്നു അവർ

കരുതപ്പെടുന്നു.

വൈറസ് രോഗബാധ,അലർജികൾ, ഓട്ടോ ഇമ്മൂൺ രോഗങ്ങൾ  എന്നിവയാണു രോഗത്തിനു കാരണമെന്നു ചിന്തിക്കുന്നവരുമുണ്ട്. ഇതു പാരമ്പര്യമായി ചിലരിൽ കാണുന്നതിനാൽ ജനിതക തകരാറുകളെയും തള്ളികളയാനാവില്ല.

രോഗാവസ്ഥ  20 മിനുട്ട് മുതൽ ഒരു ദിവസം വരെ നീണ്ടു നില്ക്കാം..

പക്ഷെ അപ്രതീക്ഷിതമായി എപ്പോൾ വേണമെങ്കിലും വരമെന്നതു കൊണ്ടു ഒറ്റയ്ക്ക് യാത്രചെയ്യാനോ, വണ്ടി ഓടിക്കാനോ ഒന്നും ധൈര്യപെട്ടിറങ്ങാനവില്ല എന്നാതാണു പ്രശ്നം.

രോഗനിർണയം

, “പ്രോസ്പെർ മിനിയെർ” എന്ന ഫ്രെഞ്ച് ഡോക്ടർ ഈ രോഗം തിരിച്ചറിഞ്ഞിട്ട് നൂറ്റമ്പതു വർഷമായിട്ടും ചെവിയിലുണ്ടാകുന്ന എൻഡോലിംഫിന്റെ അമിതോല്പാദനമാണോ അവ ഉല്പാദനത്തിനനുസരിച്ച് അധികമുള്ളത് തിരിച്ചെടുക്കാത്തതു കൊണ്ടാണൊ  ചെവിയിലിതു കൂടുതലായി പ്രശ്നമുണ്ടാക്കുന്നതെന്നു കണ്ടെ ത്താനായിട്ടില്ല.

സമാനമായ ലക്ഷണങ്ങൾ വെസ്റ്റിബുലാർ മൈഗ്രൈൻ, ട്രാൻഷിയന്റ് ഇഷീമിക് അറ്റാക്ക് എന്നീ അവഥകളിലും വരാം.

പ്രത്യേകിച്ച് ഒരു ടെസ്റ്റ്കൊണ്ടു രോഗനിർണ്ണയം സാധ്യമല്ല, രോഗലക്ഷണങ്ങൾക്കൊപ്പം തലച്ചോറിന്റെ , സി.റ്റി, എം,ആർ, ഐ എന്നിവയെടുത്ത് മ റ്റു തകരാറുകൾ ഒന്നുമില്ലന്നു ഉറപ്പിക്കുകയാണു  ഈ രോഗമാണെന്ന നിർണയത്തിലെത്തുവാൻ സാധാരണ ചെയ്യുന്നതു.

മിനിയേഴ്സ് രോഗത്തെ തന്നെ രണ്ടായിട്ട് വിഭജിച്ചിട്ടുണ്ട്. തലകറക്കം പൃധാനമായി കാണുന്ന വെസ്റ്റിബുലാർ മിനിയേഴ്സ് രോഗമെന്നും  കേൾവിക്കുറവും ചെവിയിൽ മുഴക്കവും പ്രധാനമായ കോക്ളിയാർ   മിനിയേഴ്സ് രോഗമെന്നും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രോഗാവസ്ഥ മിനിറ്റുകൾ മുതൽ ഒരു ദിവസം വരെ നീണ്ടു നില്ക്കാം. എന്നാൽ അപ്രതീക്ഷിതമായി എപ്പോൾ വേണമെങ്കിലും വരമെന്നതു കൊണ്ടു ഒറ്റയ്ക്ക് യാത്രചെയ്യാനോ, വണ്ടി ഓടിക്കാനോ ഒന്നും ധൈര്യപെട്ടിറങ്ങാനവില്ല എന്നാതാണു പ്രശ്നം.

ചിലർക്കു  ചോക്ളേറ്റ്,  മദ്യം, ചായ , കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ, എന്നിവ കൊണ്ട് രോഗം കൂടുന്നതായി അനുഭവപ്പെടാറുണ്ട്.

ഉപ്പ് കൂടുതലടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.

രോഗചികിൽസ

പൂർണ്ണശമനം സാധ്യമല്ലെന്നാണു ആധുനിക വൈദ്യ ശാസ്ത്ര ഗ്രന്ഥങ്ങൾ പറയുന്നത്.

എൻഡോലിംഫ് കൂടുന്നു എന്ന് കരുതിയുള്ള ഒപ്പറേഷനുകളാണു സാധാരണരീതിയിൽ ചെയ്തുവരുന്നത്.

. ചെവിയിലെ എൻഡോലിംഫിന്റെ മർദ്ദം കുറയ്ക്കാൻ മൂന്നുവിധം സർജറികളാണു ചെയ്യാറുള്ളത്, തല്ക്കാലത്തേക്ക് മർദ്ദം കുറയ്ക്കുക, ഷണ്ട് ഇട്ട് അധികമായി ഉള്ള എൻഡോലിംഫ് ഒഴുക്കികളയുക, എൻഡോലിംഫാറ്റിക് സാക് തന്നെ എടുത്തുമാറ്റുക എന്നിവയാണീ രീതികൾ.

 

ചിലരിൽ വെസ്റ്റിബുലാർ ന്യൂറക്റ്റമി എന്നു പേരുള്ള  ശസ്ത്രക്രിയയിലൂടെ ഞരമ്പ് മുറിച്ചു മാറ്റേണ്ടിയും വരാറൂണ്ട്.മരുന്നുകൾ മദ്ധ്യ കർണ്ണത്തിൽ കുത്തിവെച്ച് ലബിരന്ത് തന്നെ നശിപ്പിക്കുന്ന ചികിൽസകളും നിലവിലുണ്ട്.

എൻഡോലിംഫറ്റിക് സാക് (ഇ.എസ്)ഷണ്ട് ഓപ്പറേഷൻ ചെയ്താൽ 60% രോഗികളിലും രോഗം കുറയാറുണ്ടു. കോക്ളിയ നശീകരണ ശസ്ത്രക്രിയകളിലെ പോലെ കേൾവി ക്കു തകരാറു സംഭവിക്കാറുമില്ല.

തലകറക്കത്തോടൊപ്പമുള്ള ഉത്കണ്ട മാറ്റാൻ കൗൺസലിങ്ങ് ഉപകരിക്കാറുണ്ട്.

രോഗചികിൽസ ഹോമിയോപ്പതിയിൽ

ഇതര വൈദ്യശാസ്തൃങ്ങളിൽ താല്ക്കാലിക ശമനം മാത്രം നല്കുമ്പോൾ ഹോമിയോപ്പതി ചികിൽസയിലൂടെ പരിപൂർണ സുഖം ലഭിക്കുന്നതാണു.

നമ്മളിലുള്ള ജൈവശക്തി (വൈറ്റൽ ഫോഴ്സ്) യാണു രോഗം മാറ്റുന്നതെന്നും അതിനുള്ള ഒരു ഉത്തേജനം കൊടുക്കുക മാത്രമാണു മരുന്നുകൾ ചെയ്യുന്നതെന്നുമാണു ഹോമിയ്പ്പതി വിശ്വസിക്കുന്നത്. അതിനാൽ മരുന്നുകഴിക്കുമ്പോൾ ശരീരത്തിലെ തകരാറുകൾ പരിഹരിക്കുക മാത്രമാണു ചെയ്യുക. എൻഡോലിംഫിന്റെ അളവ് നോർമലിൽ നിന്നു താഴേക്കു പോവില്ല.( പ്രമേഹ പ്രഷർ രോഗങ്ങളിൽ മരുന്നുപയോഗിക്കുമ്പോഴും ഈയൊരു സുരക്ഷിതാവസ്ഥയുണ്ട്.) എൻഡോലിംഫിന്റെ ഉല്പാദനം കൂടുതലാണെങ്കിൽ അതാണു പരിഹരിക്കേണ്ടത് അവിടെ അധികമായുണ്ടാകുന്നത് പുറത്തേക്ക് ഒഴുക്കി കളയുകയല്ല വേണ്ടത്. അതുപോലെതന്നെ അവയുടെ സ്വാഭാവികമായ വലിച്ചെടുക്കൽ പ്രക്രിയയ്കാണു തകരാറെങ്കിൽ അതു പരിഹരിക്കുകയാണു ഹോമിയോപ്പതി ചെയ്യുന്നത്.

ഓരോ രോഗികളുടെയും രോഗ ഉത്തേജകകാരണങ്ങളും, ലക്ഷണങ്ങളും വ്യത്യസ്ഥമാണു.

ഉദാഹരണത്തിനു ചെവിയിൽ  തലകറക്ക സമയത്ത് ശബ്ദം കൂടുതലായി അനുഭവപ്പെടുകയും, കേൾവി കുറയുകയും  അത് പ്രത്യേകിച്ച് ഇടതു ചെവിയിലുമാണെങ്കിൽ “ചിനിനം സൾഫ് ” എന്ന മരുന്ന് ഫലപ്ര ദ മാകാറുണ്ട്.

ചിലരിൽ കേൾവി കൂറവ് മനുഷ്യ ശബ്ദത്തോടു മാത്രമാണു, മറ്റ് ശബ്ദങ്ങൾ വ്യക്തമായി കേല്ക്കുമെങ്കിൽ “ഫോസ്” എന്ന മരുന്നാണു ഫലിക്കാൻ സാധ്യത.

എന്നാൽ ” തെറിഡിയോൺ” എന്ന മരുന്ന് ആവശ്യമുള്ള രോഗികളിൽ  ചെവിയിൽ നയാഗ്ര  വള്ളച്ചാട്ടത്റ്റിന്റെ പോലെ ഇരമ്പൽ ശബ്ദമായിരിക്കും മുഴങ്ങുക.ഇവർക്ക് ചെറിയ ശബ്ദം പോലും അസഹ്യ മായിരിക്കും . പല്ലു തുളഞ്ഞു പോകുന്ന പോലെ തീവ്രമായിട്ടാണു അവർക്ക് ശബ്ദമനുഭവപ്പെടുക. ഈ ലക്ഷണങ്ങൾക്കൊപ്പം മറ്റ് ശരീരലക്ഷണങ്ങളെ കൂടി കണക്കിലെടുത്ത് രോഗിയെ അറിഞ്ഞു ചികിൽസിക്കുന്ന ഹോമിയോപ്പതിയിലൂടെ മിനിയേഴ്സ് ഡിസീസ്  പൂർണ്ണമായി മാറ്റാൻ സാധിക്കും.അംഗീകൃത ചികിൽസാ യോഗ്യതയും ചികിൽസാ പരിചയവുമുള്ള ഡോക്ടറെ കാണണമെന്നു മാത്രം.

ഡോ: മനോജ് കുമാർ റ്റി.ജി

Gallery Images

Previous picture Next picture Close gallery

Send Your Message


or

By signing up, I agree to terms