Search

ZIKA VIRAL INFECTION [malayalam]

സിക്ക വൈറസും കാണാചരടുകളും

 

നമുക്കു സ്വാതന്ത്ര്യം കിട്ടിയ കൊല്ലം 1947 ൽ ഉഗാണ്ടയിലെ സിക്ക വനാന്തരങ്ങളിലെ റീസസ്‌ കുരങ്ങുകളിൽ കണ്ടെത്തിയതാണീ വൈറസിനെ..21 വർഷത്തിനു ശേഷം 1968ൽ നൈജീരിയയിൽ മനുഷ്യരിലും ഈ രോഗം കണ്ടെത്തി. ബ്രസീലിൽ 2015 മെയ്‌ വരെ 13 ലക്ഷം പേരെ ഈ രോഗം ബാധിച്ചുവെന്നാണു കണക്ക്‌.തത്ഫലമായി 4000 കുട്ടികൾക്ക്‌ തലച്ചോറു ചെറുതാകുന്ന അസുഖം (microcephaly) ബാധിച്ചു എന്നു പറയപ്പെടുന്നു.

ഫ്ലേവി വൈറസ് കുടുമ്പത്തിൽ പെട്ട ഈ വൈറസ് കൊതുകു വഴിയാണു പകരുന്നത് (ചിക്കുൻ ഗുനിയ ഫെയ്ം) ഈഡിസ്  കൊതുകാണു ഇവിടെയും താരം...മലയാളനാട്ടിലും അടുത്ത മഴക്കാലത്ത് ഇവനെ പ്രതീക്ഷിക്കാമെന്നു സാരം.

രോഗലക്ഷണങ്ങൾ:

ചെറിയ പനി, തലവേദന, ദേഹത്ത് തിണർപ്പുകൾ, കൺചുവപ്പ്, പേശീവേദന എന്നിവയാണു ലക്ഷണം. .ഡങ്കി, ചിക്കുൻ ഗുനിയ, അഞ്ചാം പനി എന്നിവ പോലെ തോന്നാം.. സ്വയം ചികിൽസിച്ചു നാശമാക്കരുത് എന്ന് സാരം.

രക്ത പരിശോധനയിലൂടെ രോഗം കണ്ടെത്തുവാൻ കഴിയും..രോഗം നമ്മുടെ നാട്ടിൽ എത്തിയാൽ പരിശോധനാ കിറ്റുകളും നാട്ടിലെത്തികൊള്ളും.

ഗർഭിണികളിൽ ആദ്യ മൂന്നു മാസങ്ങളിൽ രോഗം പിടിച്ചാൽ ജനിക്കുന്ന കുഞ്ഞിനു തലച്ചോറു ചുരുങ്ങുന്ന അവസ്ഥ വരുമെന്നതാണു ഈ രോഗത്തെ ഭീകരന്മാരുടെ പട്ടികയിൽ പെടുത്താൻ കാരണം.

എന്താണു പ്രതിവിധി..?

മരുന്നില്ലന്ന്‌ കരുതി പേടിക്കണ്ട..ആധുനിക വൈദ്യ ശാസ്ത്രം മാത്രം നിലവിലുള്ള രാജ്യങ്ങൾ പേടിക്കട്ടെ. ഇന്ത്യയിൽ സമാന്തര ചികിൽസകൾക്കായി ഒരുവകുപ്പു തന്നെയുണ്ട്‌.“ആയുഷ്‌”(AYUSH) വകുപ്പിൽ ആയുർവേദം, യോഗ, യൂനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ വകുപ്പുകൾ ഉണ്ട്‌.ഇവർക്കാർക്കും വൈറസ്/ ബാക്റ്റീരിയ മുതലായ രോഗകാരികളെ പേടിയില്ല. ശരീരത്തിന്റെ പ്രതിരോധ തകരാറാണു രോഗകാരണമെന്നും രോഗാണുക്കൾ പിന്നീടു വരുന്നവരാണെന്നുമാണു ഹോമിയോപ്പതി പോലുള്ള ചികിത്സാരീതികൾ കരുതുന്നത്.

ലോകത്തിലെ മുഴുവൻ കൊതുകിനേയും കൊന്നു തീർത്തിട്ട് മനുഷ്യൻ ജീവിക്കണം എന്നു പറയുന്നത് മണ്ടത്തരമാണു. നമ്മുടെ ശരീരത്തിന്റെ പതിനായിരത്തൊന്നു വലിപ്പമില്ലാത്ത കൊതുകു കടിച്ചിട്ട് പത്തു ലക്ഷത്തിന്റത്ര വലുപ്പമില്ലാത്ത വൈറസ് ബാധിച്ച് നമ്മൾ മരിക്കേണ്ടിവരുക എന്നാൽ എത്രപരിഹാസ്യമാണു മനുഷ്യന്റെ സ്ഥിതി? എത്ര കൊതുകു (രോഗം ബാധിച്ച കൊതുകു ) കടിച്ചാലാണു നമുക്കു രോഗം പിടിക്കുക എന്നു പോലും വൈദ്യ ശാസ്ത്രത്തിനു വ്യക്തതയില്ലന്നറിയുക.

അതിനാൽ അത്രയൊന്നു പേടിക്കേണ്ടതില്ല...ധൈര്യമായിരിക്കുക.

രോഗം പിടിപെടണമെങ്കിൽ

1) കൊതുകിനു രോഗമുണ്ടാകണം, കൊതുകു വളരാൻ അനുകൂലമായ അന്തരീക്ഷ സാഹ്ചര്യം അഥവാ കാലാവസ്ഥ അനുകൂലമാകണം.

2)വൈറസിനു പെരുകാൻ  അനുകൂലമായ അന്തരീക്ഷ താപനിലയും ആർദ്രതയും വേണം.

3) മനുഷ്യന്റെ പ്രതിരോധശേഷി കുറഞ്ഞിരിക്കണം.( വ്യക്തികളിൽ HIV രോഗം കൊണ്ടോ, സ്റ്റിറോയിഡു മരുന്നുകളുടെ ഉപയോഗം കൊണ്ടും  മറ്റും പ്രതിരോധ ശേഷി കുറഞ്ഞേക്കാം. അതു പോലെ കാലാവസ്ഥ മാറ്റം--തുടർച്ചയായ മഴ,പോലുള്ളവ -ഒരു പ്രദേശത്തിലെ ആകെ ജനങ്ങളുടെ പ്രധിരോധ ശേഷിയെ കുറച്ചേക്കാം. അതാണു ഒരു പ്രത്യേക സ്ഥലത്ത് പകർച്ച വ്യാധി പടർന്നു പിടിക്കാൻ കാരണം. എന്നാൽ പോലും എല്ലാവർക്കും എന്തുകൊണ്ട് രോഗം പിടിക്കുന്നില്ല.

 

മേല്പറഞ്ഞവയിൽ നമുക്കു പരസഹായമില്ലാതെ നിയന്ത്രിക്കാൻ കഴിയുന്നത് നമ്മുടെ ആരോഗ്യത്തെ മാത്രമാൺ. നമ്മുടെ പ്രതിരോധ ശേഷി ശക്തമാണെങ്കിൽ ഒരു രോഗാണുവിനെയും, കൊതുകിനേയും പേടിക്കേണ്ട. അതല്ല കൊതുകിനെ കൊല്ലാനാണു നമ്മുക്കു താല്പ്പര്യമെങ്കിൽ പിന്നീട് നമ്മൾ ‘ഈച്ച’യെയായിരിക്കും കൊല്ലേണ്ടി വരിക.

ഗവേഷണങ്ങൾ നടക്കുന്നതു മുഴുവൻ രോഗകാരികൾക്കു പിന്നലെ യാണു. എന്തുകൊണ്ടു പകർച്ചവ്യാധി പടർന്ന നാട്ടിൽ ഒന്നു രണ്ടുപേരെങ്കിലും രോഗം വരാതെ രക്ഷപ്പെട്ടെന്നു ആരും ഗവേക്ഷണം നടത്തുന്നില്ല.. ഓരോ മുക്കിലും മൂലയിലും ,കഫ, മല, മൂത്ര പരിശോധന ലാബുകളുണ്ട്‌. വിസർജ്ജ്യങ്ങളെ പരിശോധിക്കാനാണു നമുക്കെല്ലാം തത്പര്യം, മനുഷ്യൻ തിന്നുന്ന ഭക്ഷണത്തിലെ വിഷവും മായവും കണ്ടു പിടിക്കാനും  പരിശോധിക്കാനും എത്ര കുറച്ച്‌ ലാബുകളാണുള്ളത്‌?.

ശാശ്വതമായ ആരോഗ്യത്തിനു വേണ്ടത് ശുദ്ധമായ ഭക്ഷണം, ജലം, വായു, മനസ്സമാധാനം, വിശ്രമം, വിനോദം, ഉറക്കം, വ്യായാമം, വിസർജ്ജനങ്ങൾ. ക്രമമായ മാസമുറ എന്നിവയെല്ലാമാണെന്നിരിക്കെ. അവയ്ക്കൊന്നും അർഹമായ പരിഗണന കൊടുക്കാതെ “റെഡി മയ്ഡ്”ആരോഗ്യ ദാതാക്കളോടാണു നമുക്കു താല്പര്യം. മറ്റെല്ലാം താല്ക്കലിക മാർഗ്ഗങ്ങൾ എന്നോർത്തിരിക്കുക.

 

-----------------------------------------------------------------------------------------------------

രോഗ പ്രതിരോധ പ്രവർത്ത്നങ്ങളെ തിരസ്കരിക്കുന്നവരെ പേടിപ്പിച്ചു വരുതിയിലാക്കാം എന്നൊരു വൈദ്യ വിദ്യ നിലവിലുണ്ട്‌.

ഇപ്രകാരം നിങ്ങളെ ഞങ്ങൾ പേടിപ്പിക്കുന്നതെങ്ങനെ യെന്നു പറഞ്ഞുതരാം.

ഇനി കുറച്ചു നാളുകൾക്കുള്ളിൽ നിങ്ങൾ കേൾക്കാൻ പോകുന്നത്‌.

1)സിക്ക വൈറസ്‌ ഭയങ്കരനാണു.ജനിക്കുന്ന കുഞ്ഞുങ്ങൾ കുഞ്ഞി ത്തലയന്മരാകുന്നു. (micro cepahaly) ലൈഗിക ബന്ധം പാ

ടില്ല.രക്തം, മുത്രം വഴിയും രോഗം പകരും.---(ഗുണം ----ജനസംഘ്യാ നിയന്ത്രണം)

2) രോഗത്തിനു സാധാരണ ലക്ഷണങ്ങൾ മാത്രം.തലവേദന, പനി, മേലുവേദന,കണ്ണുചുവപ്പ്, ദേഹത്ത് തിണർപ്പുകൾ...(ഇവയിൽ ആദ്യം പറഞ്ഞവ ഏതു പനിയിലും കാണാം ..അഞ്ചാം പനി, ചിക്കുൻ ഗുനിയ ഡെങ്കി യെന്നിവയോടു സമാന ലക്ഷണങ്ങൾ.---ഏല്ലാപനിക്കാരെയും ഞങ്ങ ടെസ്റ്റിനുവിടും.)

3) ശുദ്ധജലത്തിൽ വളരുന്ന, പകലും ഓടിച്ചിട്ടു കടിക്കുന്ന, മൂളാത്ത, ഏറ്റവും ചെറിയ കൊതുകായ ഈഡിസ്  ആണു രോഗവാഹകൻ.

(നിങ്ങൾക്കു രക്ഷയില്ലന്നർത്ഥം.പരിസരം വൃത്തിയാക്കിയാലും രക്ഷയില്ല....കൊതുകു വല, ശരീരത്തു തേക്കുന്ന കൊതുകു നിവാരണി നിർമാതാക്കൾക്കു ചാകര..)

4) ഇതിനു മരുന്നിതുവരെ കണ്ടുപിടിച്ചിട്ടില്ല..വാക്സിൻ ഇതുവരെ ഇല്ല..(മറ്റു ചികിൽസാരീതികളിൽ മരുന്നുണ്ടോ എന്ന് ആരും ചോദിക്കരുത്...ചികിൽസിച്ചാൽ നിങ്ങൾ ചാകാൻ സധ്യതയുണ്ട് അതുകൊണ്ടു മരുന്നു തരില്ല.മുൻ അനുഭവം അതാണു. എല്ലാവരും ഞങ്ങൾ ഉടനെ കണ്ടുപിടിക്കുന്ന വാക്സിൻ എടുക്കണം. സർക്കർ സബ്സിഡി ഞങ്ങൾക്കു തരും.)

 

 1947 ഇന്ത്യ്ക്കു സു​‍ാതന്ത്ര്യം കിട്ടിയകാലത്ത് ഉഗാണ്ടയിലെ സിക്ക വനാതരത്തിലെ റീസസ് കുരങ്ങൻ മാരിൽ തുടങ്ങിയ രോഗമാണിത്.(ആ കുരങ്ങൻ മാർ സത്യത്തിൽ ഒരു വലിയ സംഭവം തന്നെയാണെ എത്ര മഹാവ്യാധികളാണെന്നോ ഇവർക്കുള്ളത്.

ഇതേനാട്ടിൽ നിന്നും എബോള വൈറസിനെ ഇറക്കുമതി ചെയ്യാൻ നോക്കിയെങ്കിലും അതു  വേണ്ടത്ര ക്ലിക്ക്കു ചെയ്തില്ല മാത്രവുമല്ല അതു ശരിക്കും ഭീകരനാണു താനും കൈവിട്ടാൽ രക്തസ്രവത്തോടെ ആളുകൾ മരിക്കും..അതു കൊണ്ടാണു തമ്മിൽ നിസാരനായ ഇവനെ പുറത്തെടുത്തത്.

വായ്ച്ച്ല്ലോ..ഇതിലെ വിത്ത് വിത്യ്ക്കുന്നവരെ നിങ്ങൾ അറിഞ്ഞിരിക്കുക.കൊയ്തുകാരെ പറയാം

1)നാനാവിധ  കൊതുകു നിവാരണ നിർമാതാക്കൾ

2) രോഗനിർണ്ണയ സംഗ്രികൾ ലാബിൽ സപ്ലെ ചെയ്യുന്നവർ. ഇന്നു ലാബുകളുടെ ജോലി പുനർനിർവചിക്കപെട്ടിരിക്കുന്നു.രോഗം ക്ണ്ടെത്തലല്ല രോഗമില്ലെന്ന് തെളിയിക്കാനാണു ടെസ്റ്റുകൾ നടത്തുന്നത്.

ഇതിനായി വല്ല്യ ആശുപത്രികൾ വരെ ഓഫർ പ്രഖ്യാപിക്കുന്നു. ഒരു എം. ആർ ഐ സ്കാൻ എടുത്താൽ  അല്ലങ്കിൽ ഒരു ഫുൾ സിസ്റ്റെം ചെക്കപ്പ് ചെയ്താൽ പ്രത്യക്ഷരോഗമില്ലാത്തവരിൽ 80% പേരെങ്കിലും അന്നു മുതൽ ജീവിത ശൈലി രോഗത്തിന്റെ നിഴ്ലിലാകുന്നു.

3)ആധുനിക (?) വൈദ്യ ശാസ്ത്ര  ഡോക്ടർമാർ, മരുന്നു കംബനിക്കാർ

4) വാക്സിൻ നിർമാതാക്കൾ

5)ആരോഗ്യ ബോധവല്ക്കരണമെന്നുപറഞ്ഞ് നമ്മളെ പേടിപ്പിച്ചു  ബോധം കെടുത്തുവാൻ തയ്യാറായി ദശലക്ഷങ്ങൾ പൊടിക്കാനും കയ്യിട്ടുവാരാനും നില്ക്കുന്നവർ.

ലോകത്തിൽ ആറിലൊരാൾ ഇന്ത്യാകാരനാണല്ലോ...100 കോടിയിലധികം ജനങ്ങളിൽ ഭീതിവള്ര്ത്തിയാൽ എത്ര കോടി മറിയുമെന്നു ചിന്തിക്കു...പത്രങ്ങൾക്കിപ്പോൽ തന്നെ സിക്ക ബാധിച്ചുകഴിഞ്ഞു..(മലയാള പത്ര മുതലാളിമാർക്കു വൻ അശുപത്രികളുള്ളതു നിങ്ങൾക്കു മറിയാമല്ലോ...)

 

 

Gallery Images

Previous picture Next picture Close gallery

Send Your Message


or

By signing up, I agree to terms